ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണ ഭാഗ്യം തുണച്ചത് മലയാളിയെ. മഹാമാരിക്കാലത്താണ് ദുബായയില്‍ നിന്നും ഭാഗ്യം മലയാളിയെ തേടിയെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചത്, ദുബായിയില്‍ ജോലി ചെയ്യുന്ന 46കാരനായ അനൂപ് പിള്ളയ്ക്കാണ്.
ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെയാണ് അനൂപ് കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍. 21 വര്‍ഷമായി ദുബായിയില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. മഹാമാരിക്കാലത്ത് ഇത്തരമൊരു സമ്മാനം തേടിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അനൂപ് പ്രതികരിത്തു.
ദുബായിയിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എംഇപി സീനിയര്‍ മാനേജരാണ് അനൂപ്. ഭാര്യക്കും രണ്ട് മക്കളോടുമൊത്ത് ദുബായിയിലാണ് അനൂപ് താമസിക്കുന്നത്.
Discussion about this post