ഷാര്‍ജ: പെര്‍ഫ്യൂം കുപ്പികളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് വിദേശികള്‍ അറസ്റ്റില്‍. ഷാര്‍ജ വിമാനത്താവളത്തിലാണ് സംഭവം. 312,000 ദിര്‍ഹം വിലമതിക്കുന്ന 1.6 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാരാണ് പിടിയിലായത്. സ്വന്തം രാജ്യത്തേയ്ക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്ന് ഷാര്‍ജ പോലീസിലെ പോര്‍ട്ട്സ് ആന്‍ഡ് എയര്‍പോര്‍ട്ട്സ് പോലീസ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂനിസ് അല്‍ ഹാജിരി പറഞ്ഞു.
42 പെര്‍ഫ്യൂം കുപ്പികളിലായാണ് പ്രതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയത്. കുപ്പികളില്‍ നിന്ന് പെര്‍ഫ്യൂം മാറ്റിയ ശേഷം സ്വര്‍ണ്ണം പൊടിയാക്കിയതും മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് കുപ്പികളില്‍ നിറയ്ക്കുകയായിരുന്നു. എന്നാല്‍ പരിശോധനക്കിടെ അധികൃതര്‍ ഇത് കണ്ടെത്തുകയും പ്രതികളെ അറസറ്റ് ചെയ്യുകയുമായിരുന്നു.
രണ്ട് സംഘങ്ങള്‍ കൂടി കള്ളക്കടത്തിന് പിന്നിലുണ്ടെന്നും രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം എത്തിച്ച് പണം സമ്പാദിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post