തിരുവനന്തപുരം: വിദേശ നാടുകളില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ക്ക് നോര്‍ക്കാ റൂട്ട്‌സ് വഴി നിയമസഹായം നല്‍കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വിദേശത്ത് ജോലി ചെയ്ത അഭിഭാഷകര്‍ക്കാണ് പ്രവാസി നിയമ സെല്ലില്‍ മുന്‍ഗണന ലഭിക്കുക. ഇതിനു വേണ്ടിയുള്ള അപേക്ഷകള്‍ ഉടന്‍ തന്നെ കേരള സര്‍ക്കാര്‍ ക്ഷണിക്കും.
അതാതു രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചായിരിക്കും പ്രവാസി നിയമ സഹായ സെല്ലിന് രൂപം നല്‍കുന്നത്. ഇതോടൊപ്പം ലീഗല്‍ ലൈസണ്‍ ഓഫീസര്‍ന്മാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. പ്രവാസി മലയാളികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
തൊഴില്‍ വിഷയങ്ങള്‍, വിസ, ജയില്‍ ശിക്ഷ, മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ ഇവയെല്ലാം ഈ സഹായ പദ്ധതിയുടെ പരിധിയില്‍ വരും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ സഹായം ലഭിക്കും.
രണ്ടു വര്‍ഷം കേരളത്തില്‍ അഭിഭാഷക വൃത്തി ചെയ്തിട്ടുള്ളവരും, അതാതു രാജ്യങ്ങളിലെ നിയമ പ്രശ്ങ്ങള്‍ ചെയ്തു പരിചയമുള്ള അഭിഭാഷകര്‍ക്കാണ് ലീഗല്‍ സെല്‍ ലൈസണ്‍ ഓഫീസര്‍മാരായി നിയമനം ലഭിക്കുക. ഇവരെ തെരഞ്ഞെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ ഒരു സമിതിക്കും രൂപം നല്‍കിക്കഴിഞ്ഞു.
Discussion about this post