ഷാര്‍ജ: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് തയ്യാറെടുക്കുന്നിതിടെ പ്രവാസി ഇന്ത്യക്കാരന് ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. 50കാരനായ പ്രവാസിയാണ് മരിച്ചത്. ഒക്ടോബര്‍ അഞ്ചിന് ഷാര്‍ജയിലെ അല്‍ താവൂനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്.
ഇദ്ദേഹത്തിന്റെ ബന്ധുവായ 59കാരനാണ് വാഹനം ഓടിച്ചിരുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടാനായി ലഗേജുകള്‍ വെക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി പത്ത് മണിയോടെയാണ് അപകടം സംബന്ധിച്ച വിവരം പോലീസ് ഓപ്പറേഷന് കേന്ദ്രത്തില്‍ ലഭിക്കുന്നത്.
ഇന്ത്യക്കാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ തൊട്ടടുത്ത സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് നിന്നത്. വാഹനമോടിച്ചയാള്‍ക്കും പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post