മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി സഞ്ചാരത്തിന് പൂര്‍ണ വിലക്ക്. സുപ്രീം കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകില്ല.വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഈ സമയം അടച്ചിടുകയും വേണമെന്ന് അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് സഞ്ചാര വിലക്ക് നിലവിലുണ്ടാവുക.
കൂടാതെ ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
Discussion about this post