റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് തോണിപ്പാടം സ്വദേശി പുത്തൻപുര വീട് കരുക്കപ്പറമ്പ് റിയാസ് (29) ആണ് മരിച്ചത്.
ദാറുൽ ശിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹസ്സനാർ, സൗജത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ശിഫ.
റിയാദിൽ എട്ട് വർഷമായി മത്സ്യ കട നടത്തിവരികയായിരുന്നു. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.
Discussion about this post