ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വര്‍ധിപ്പിക്കും. അഞ്ച് ദിനാര്‍ പിഴ ഇനി 20 ദിനാറായി വര്‍ധിക്കും. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.പിഴ അടക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
കൊവിഡ് പ്രതിരോധ നിയമങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ രാജ്യത്ത് കര്‍ശനമാക്കിയിരുന്നു. ഒക്ടോബര്‍ ഒന്നുവരെ അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനം തടയാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് ഇന്നലെ 612 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 750 പേര്‍ ഇന്നലെ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി 60117 ആയി. നാല് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.