അബുദാബി: യുഎഇയിൽ ഇന്ന് 1083 പേർക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 970 പേർ രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഒരാൾ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെടുകയും ചെയ്തു.
1,03,100 കൊവിഡ് പരിശോധനകൾ നടത്തിയതിൽ നിന്നാണ് പുതിയ 1083 രോഗികളെ കണ്ടെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 90 ലക്ഷത്തിൽപരം കൊവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. 87,530 പേർക്കാണ് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 76,995 പേരും രോഗമുക്തരായി.
ഇതുവരെ 406 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. നിലവിൽ 10,129 കൊവിഡ് രോഗികൾ രാജ്യത്തുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം അബുദാബിയിലെ എന്റർടൈയിൻമെന്റ്, ഗെയിമിങ് ഹാളുകൾ ആകെ ശേഷിയുടെ 60 ശതമാനം പേരെ ഉൾക്കൊള്ളിച്ച് പ്രവർത്തനം തുടങ്ങാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
Discussion about this post