മസ്കറ്റ്: ഒമാനില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബ്ളെസി തോമസാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 37 വയസായിരുന്നു. അതേസമയം, ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യവേ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവര്‍ത്തകയാണ് ബ്ളെസി.
സിനാവ് ആശുപത്രിയില്‍ നഴ്സായിരുന്ന ബ്ളെസിക്ക് ഒരു മാസം മുന്‍പാണ് കൊവിഡ് ബാധയേറ്റത്. തുടര്‍ന്ന് റോയല്‍ ആശുപത്രയില്‍ വച്ചാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ബ്ളെസി കഠിനാധ്വാനത്തിന്റെ മാതൃകയും യഥാര്‍ഥ പോരാളിയുമാണെന്ന് മന്ത്രാലയം അനുശോചനം അറിയിച്ചു. 26 മലയാളികളാണ് ഇതുവരെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post