റിയാദ്: മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം. മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടത്തം ഉണ്ടായത്. താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സം സംഘം സ്ഥലത്തെത്തി ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തിപിടുത്തത്തില്‍ നിരവധി മരങ്ങളും പ്രദേശത്തെ കൃഷി സ്ഥലങ്ങളും കത്തിനശിച്ചു മറ്റും കത്തിനശിച്ചു. തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ മക്ക റീജ്യന്‍ അതോറിറ്റി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി സേനാ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ കാരണമായത് എന്നാണ് അധികൃതര്‍ പറഞ്ഞത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചത്.