റിയാദ്: സൗദിയില്‍ 1092 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 305,022 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.2 ശതമാനമാണ്. അതേസമയം പുതുതായി 672 പേര്‍ക്കാണ് കൊവി സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 326,930 ആയി ഉയര്‍ന്നു. 33 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4338 ആയി ഉയര്‍ന്നു.
നിലവില്‍ 17,570 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 1286 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. 62 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മദീന 61, ജിദ്ദ 45, റിയാദ് 44, ഹുഫൂഫ് 38, ദമ്മാം 37, യാംബു 27, ഖമീസ് മുശൈത്ത് 24, ഖത്വീഫ് 24, മുബറസ് 20, നജ്റാന്‍ 19, ഹാഇല്‍ 18 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ വൈറസ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,453 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
Discussion about this post