മസ്കത്ത്: കോവിഡ് 19 വൈറസ് ബാധിച്ച് ഒമാനില്‍ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട സ്വദേശിനി ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഒരുമാസത്തോളം മുമ്പാണ് ബ്ലെസി രോഗബാധിതയാകുന്നത്. തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
സിനാവ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ബ്ലെസി. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് പരേത. മക്കള്‍: കെസിയ സാം, കെവിന് സാം. ഇതുവരെ 26 മലയാളികളാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post