ദോഹ: ഗൾഫ് ലോകത്തെ ആശങ്കയിലാഴ്ത്തി മൂന്നു വർഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് ഉന്നത നയതത്രജ്ഞൻ. മിഡിൽ ഈസ്റ്റിന്റെ കാര്യങ്ങൾക്കായി ഡേവിഡ് ഷെൻകറിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് ഉൾപ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2017ജൂണിൽ ആണ് സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്റ്റ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. നിലവിൽ പ്രശ്‌ന പരിഹാരശ്രമങ്ങൾ കൂടുതൽ ഊർജിതമായി നടക്കുന്നുണ്ടെന്നു ഷെൻകർ ഒരു ഓൺലൈൻ ചടങ്ങിലാണ് പറഞ്ഞത്.
ഇതിനായി യുഎസ് പ്രസിഡന്റ് ട്രംപ് കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. പ്രശ്‌ന പരിഹാര ചർച്ചകളിൽ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നൽകുന്നുണ്ട്. അതേ സമയം ഇറാൻ വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് യുഎസിന്റെ നിലവിലെ മിഡിൽ ഈസ്റ്റിലെ നീക്കങ്ങളെന്നാണ് സൂചന. യുഎസിന്റെ സുപ്രധാന അൽ ഉദയ്ദ് വ്യോമ താവളം ഖത്തറിൽ ആണ്.
Discussion about this post