ഒഴിഞ്ഞുപോകാന്‍ ഉദ്ദേശമില്ലാതെ കോവിഡ്; യുഎഇയില്‍ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു

അബുദാബി: ദിനം പ്രതി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഭീതിയില്‍ കഴിയുകയാണ് ലോകജനത ഒന്നടങ്കം. അതിനിടെ യുഎഇയില്‍ വീണ്ടും കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. വൈറസ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 735 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. 80,000 ത്തോളം പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്തിയതെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 99 ദിവസത്തിനിടെ ഇത് ഏറ്റവും കൂടിയ നിരക്കാണ്.

മേയ് 27ല്‍ 883 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 71,540 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍: 62,029. ചികിത്സയിലുള്ളവര്‍: 9124. ആകെ മരണം: 387.

യുഎഇയില്‍ ഇതുവരെ 70 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 31,000 പേര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കെടുത്തു.

Exit mobile version