ദുബായ്: വീട്ടിലെ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നവരാണെങ്കിൽ രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി ദുബായ് ഭരണകൂടം. ദുബായിയിലെ സർക്കാർ ജീവനക്കാർക്കാണ് ഈ ആനുകൂല്യം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാർക്കാണ് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി ലഭിക്കുക. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെങ്കിൽ പുരുഷ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. 30ന് സ്കൂളുകൾ തുറക്കാനിരിക്കെ വീട്ടിലിരുന്നുള്ള പഠന രീതി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ മേൽനോട്ടം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് തീരുമാനം.
Fathers working in the Government of Dubai who do not have carers to oversee their children’s distance learning will also be allowed to work from home, enabling them to supervise their children during the school day.
— Hamdan bin Mohammed (@HamdanMohammed) August 27, 2020
ജോലികൾ വീട്ടിലിരുന്ന് ചെയ്യാവുന്ന തരത്തിലുള്ളവ ആയിരിക്കണമെന്നും സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനത്തിൽ ഒരു തരത്തിലുമുള്ള തടസവും നേരിടരുതെന്നുമുള്ള നിബന്ധനകളുമുണ്ട്.
Discussion about this post