ദുബായ്: വിസ കാലാവധി കഴിഞ്ഞവർക്ക് വീണ്ടും ആശ്വാസമായി യുഎഇ ഭരണകൂടം. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 18 വരെ നൽകിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി യുഎഇ വീണ്ടും നീട്ടി.
മൂന്ന് മാസത്തേക്കാണ് ഇളവ് ദീർഘിപ്പിച്ചിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞവർ നവംബർ 17 ന് മുമ്പ് രാജ്യം വിട്ടാൽ മതിയാകും.
ജിഡിആർഎഫ്എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മാർച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവർ സെപ്റ്റംബർ 11 ന് മുമ്പ് രാജ്യം വിടണം.