ചെര്‍പ്പുളശ്ശേരി: ഗള്‍ഫ് നാട്ടില്‍ അഭിമാനമായി മലയാളി യുവാക്കളുടെ കൂട്ടം. യുഎഇയില്‍ കോവിഡ് വാക്‌സിനേഷന്‍ പരീക്ഷണത്തില്‍ പങ്കാളികളായി മാതൃകയായിരിക്കുകയാണ് ചെര്‍പ്പുളശ്ശേരി സ്വദേശികളായ 4 യുവാക്കള്‍. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യുവാക്കള്‍ കൂടുതല്‍ ശക്തിപകരുകയാണ്.
ചെര്‍പ്പുളശ്ശേരി സ്വദേശികളായ ഹാഫിസ് മുഹമ്മദ്, മുസ്തഫ എലിയപ്പറ്റ, നിയാസ് ഇളയവീട്ടില്‍, ശിഹാബ് കുന്നത്ത് എന്നിവരാണ് യുഎഇയുടെ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായത്. യുഎഇ സര്‍ക്കാരും സിനോഫാര്‍മും ചേര്‍ന്നു വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ ലോകത്തിനു മുഴുവന്‍ ആശ്വാസവും പ്രതീക്ഷയും നല്‍കി അവസാന ഘട്ടമായ മൂന്നാം പരീക്ഷണത്തിലാണ്.
ഈ പരീക്ഷണത്തിനാണു ചെര്‍പ്പുളശ്ശേരിയിലെ യുവാക്കള്‍ സ്വയം രംഗത്തെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൊളന്റിയര്‍മാര്‍ ചേര്‍ന്നുള്ള എ ഷോര്‍ട് ഫോര്‍ ഹ്യുമാനിറ്റി എന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണു 4 പേരും വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായത്.
പരീക്ഷണത്തിനു ശേഷം ഒരുവിധ ശാരീരിക പ്രശ്‌നങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടിട്ടില്ലെന്ന് യുവാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്ന യുവാക്കള്‍ മലയാളികള്‍ക്ക് അഭിമാനമാകുന്നു.
Discussion about this post