കോട്ടയ്ക്കല്‍: ബാങ്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ച പണം തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കാനൊരുങ്ങി പ്രവാസി സംരംഭകന്. നാല്‍പ്പത്തിനാലുകാരനായ കോട്ടയ്ക്കല്‍ സ്വദേശി അടാട്ടില്‍ മുജീബാണ് തന്റെ ഭാഗ്യം തൊഴിലാളികളുമായി പങ്കുവയ്ക്കുന്നത്.
ബഹ്റൈനില്‍ ദീര്‍ഘകാലമായി ‘അല്‍റബീഹ്’ എന്ന പേരില്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ നടത്തിവരികയാണ് മുജീബ്. ബാങ്ക് നറുക്കെടുപ്പിലൂടെ 20 ലക്ഷം രൂപയാണ് മുജീബിന് സമ്മാനമായി ലഭിച്ചത്. ബിബികെ ബാങ്കില്‍ ‘അല്ഹയറാത്ത്’ എന്ന അക്കൗണ്ട് തുടങ്ങിയവരില്‍നിന്നു നറുക്കെടുപ്പിലൂടെ വിജയികളാകുന്ന 5 പേര്‍ക്ക് 10,000 ദിനാര്‍ (20 ലക്ഷം) എല്ലാമാസവും സമ്മാനമായി നല്‍കുന്നുണ്ട്.
ഈ മാസത്തെ വിജയികളില്‍ ഒരാള്‍ മുജീബാണ്. മറ്റു 4 പേര് ബഹ്റൈന്‍ സ്വദേശികളും. തൊഴിലാളികളാണ് തന്റെ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്നു വിശ്വസിക്കുന്ന മുജീബ്, സമ്മാനമായി ലഭിച്ച തുക മുഴുവന്‍ 137 ജീവനക്കാര്‍ക്കായി വീതിച്ചുനല്‍കും.
Discussion about this post