ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് വിലക്ക്. വിമാനസർവീസുകൾക്ക് ഹോങ്കോങ് ഭരണകൂടം താൽകാലികമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രണ്ട് ആഴ്ചത്തേക്കാണ് നിരോധനം. കഴിഞ്ഞ 14 ന് ഡൽഹിയിൽ നിന്നും ഹോങ്കോങിലേക്കുള്ള വിമാനത്തിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.