മനാമ: ബഹ്റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചനിലയില്‍. തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. ഹാജിയത്തിലെ ഒരു ഗാരേജില്‍ ശനിയാഴ്ച രാവിലെ അബോധാവസ്ഥയില്‍ അഞ്ചു പേരെ കണ്ടെത്തിയതില്‍ രണ്ടു പേരാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.
തൃശൂര്‍ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകന് റെജീബ് (39), വെളുമ്പത് സരസന്റെ മകന് ജില്‍സു (31) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഗാരേജ് തുറക്കാത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ താമസസ്ഥലത്തു അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ റെജീബും ജില്സുവും മരിച്ചു. മറ്റ് രണ്ടുപേര്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരാളെ പ്രാഥമികശുശ്രൂഷക്കു ശേഷം വിട്ടയച്ചു.
Discussion about this post