അബുദാബി: കൊവിഡ് 19 ന്റെ ഭീതി നിലനില്‍ക്കുന്നുവെങ്കിലും 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍. കൊവിഡില്‍ ജാഗ്രതയെന്നോണം ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് ഇന്ത്യക്കാര്‍ പങ്കുകൊണ്ടത്. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ 7.30യ്ക്ക് കോണ്‍സുല്‍ ജനറല്‍ ഡോ അമന് പുരി ദേശീയ പതാക ഉയര്‍ത്തി.
ചടങ്ങില്‍ പങ്കെടുത്തവര്‍ ദേശീയഗാനം ആലപിക്കുകയും ചെയ്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും പരമ്പരാഗത വേഷങ്ങള്‍ ധരിച്ചുമാണ് കോണ്‍സുലേറ്റ് ജീവനക്കാര്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്തത്. യുഎഇയിലെ ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ ചടങ്ങുകള്‍ ഓണ്‍ലൈനായി കണ്ടു.
Vijayi vishwa Tiranga Pyara, Jhanda Ooncha Rahe Hamara @MEAIndia @IndembAbuDhabi #AtmaNirbharBharat #IndependenceDayIndia pic.twitter.com/WiTDiBRDzL
— India in Dubai (@cgidubai) August 15, 2020
പതാക ഉയര്‍ത്തലിന് ശേഷം നേരിട്ടും ഓണ്‍ലൈനായും ആഘോഷ ചടങ്ങുകളുടെ ഭാഗമായവര്‍ക്ക് വേണ്ടി, പ്രത്യേക സാംസ്കാരിക പരിപാടികളും നടത്തി. കോണ്‍സുല്‍ ജനറല്‍ അമന് പുരി ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Cultural performances from Guru Nitrsh Saraswati from Nritynjali and Mr Suraj Bharti @MEAIndia @IndembAbuDhabi #AtmaNirbharBharat #IndiaIndependenceDay @DDNewslive #IndependenceDayIndia pic.twitter.com/eYy562JJra
— India in Dubai (@cgidubai) August 15, 2020
Discussion about this post