കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി തേലേരി ബീരാന്‍ കുട്ടി ആണ് മരിച്ചത്. 55 വയസായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബീരാന്‍ കുട്ടി. അവസാനം ന്യുമോണിയയും പ്രമേഹവും മൂര്‍ച്ഛിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.

ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുപ്പത് വര്‍ഷമായി പ്രവാസിയായ ബീരാന്‍ കുട്ടി അല്‍വത്വനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു. കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുമ്പ് ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടില്ലാത്തതിനാല്‍ അതിനുവേണ്ടി ഒരു വര്‍ഷം കൂടി നില്‍ക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: ഷാഫി, ഷമീര്‍, സഫീന ജാസ്മിന്‍. മരുമക്കള്‍: റഊഫ്, സഫി പാവണ്ണ. ബുറൈദ

Exit mobile version