കുവൈത്ത് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്കോവ് വാഴപ്പിള്ളി ആണ് മരിച്ചത്. 43 വയസായിരുന്നു.
കുവൈറ്റ് ഓട്ടോവണ്‍ കമ്പനി ജീവനക്കാരനായിരുന്നു റീഷ്കോവ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ തന്നെ സംസ്കരിക്കും. ഇദ്ദേഹത്തിന്റെ ഭാര്യ സൗമ്യ കുവൈറ്റിലുണ്ട്. മകന്: ഗബ്രിയേല്‍ മാത്യൂസ്.
Discussion about this post