യുഎഇ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാർജ എന്നിവിടങ്ങിലേക്കാണ് ആദ്യഘട്ടത്തിൽ വിമാന സർവീസുകൾ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ നടത്താൻ ഇരുരാജ്യങ്ങളും മുമ്പ് നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ജൂലൈ 26 വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപേർ യുഎഇയിലേക്ക് തിരിച്ചു പോയിരുന്നു. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിർദേശം.
ഐസിഎ, ജിഡിആർഎഫ്എ അനുമതി ഉള്ള താമസവിസക്കാർക്ക് മാത്രമാണ് യുഎഇയിലേക്ക് തിരിച്ചുപോകാൻ അനുമതി. കാലാവധി കഴിഞ്ഞ അനുമതിയുമായി യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്താൽ റദ്ദാക്കാനാകില്ല.
അതേസമയം, യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള കൊവിഡ് 19 പിസിആർ പരിശോധനാഫലവും യാത്രക്കാർക്ക് നിർബന്ധമാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അബുദാബി, ഷാർജ എന്നിവിടങ്ങളിലെത്താൻ കൊവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1 മുതൽ ദുബായിയിലും കുട്ടികൾക്ക് കൊറോണ നെഗറ്റീവ് ഫലം ആവശ്യമില്ല.
Discussion about this post