തിരുവനന്തപുരം: രാജ്യത്തിന്റെ തടി വാസ്തു വിദ്യയ്ക്ക് പുത്തനുണർവ്വായി കാനേഡിയൻ വൂഡിന്റെ വെബിനാർ. കാനഡയിലെ വനങ്ങളിൽ നിന്നും നിയമപരമായി ലഭിക്കുന്ന മരങ്ങൾ ഉപയോഗിച്ചുള്ള ഇന്ത്യയിലെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കനേഡിയൻ വൂഡ് എന്നറിയപ്പെടുന്ന എഫ്ഐഐ ഇന്ത്യയാണ് വെബിനാർ കൈകാര്യം ചെയ്തത്. മരത്തിന്റെ ഘടനാപരമായ പ്രയോഗങ്ങളുടെ കാര്യത്തിൽ എഫ്ഐഐ ആർക്കിടെക്റ്റുകൾ, ഡെവലപ്പർമാർ, കരാറുകാർ, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. തെരഞ്ഞെടുത്ത നിർമ്മാണ രീതിക്ക് ഏറ്റവും അനുയോജ്യമായ ഇനങ്ങളും ഗ്രേഡുകളും നിർദ്ദേശിച്ചുകൊണ്ട് സാങ്കേതിക പിന്തുണ നൽകുന്നു. അതായത് ടി ആൻഡ് സി (ടംഗ് ആൻഡ് ഗ്രൂവ്), ഡബ്ല്യൂഎഫ്സി (വൂഡ് ഫ്രെയിം കൺസ്ട്രക്ഷൻ), പോസ്റ്റുകളും ബീമുകളും. മരത്തിന്റെ ഇനങ്ങളെ കുറിച്ചും നിർദിഷ്ട ആപ്ലിക്കേഷനുകളെ കുറിച്ചും ഉചിതമായ ഉപയോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസ സെമിനാറുകളും പരിശീലന ശിൽപ്പശാലകളും എഫ്ഐഐ സംഘടിപ്പിക്കുന്നു.
കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കനേഡിയൻ വൂഡ് തടി വാസ്തുവിദ്യ വ്യവസായത്തിന് പൊതുവിൽ താൽപര്യമുള്ള വിഷയങ്ങളിലാണ് വെബിനാറുകൾ അവതരിപ്പിച്ചത്. ‘ഇന്ത്യയിലെ തടി വാസ്തുവിദ്യ’യെ കുറിച്ചുള്ള വെബിനാർ പരമ്പരയിലെ മൂന്നാമത്തേതാണ്. ആദ്യമായി വിർച്വൽ ചർച്ചയും സംഘടിപ്പിച്ചു. ഇന്തോകാനേഡിയൻ ബിസിനസ് ചേമ്പറാണ് (ഐസിബിസി) അവതരിപ്പിച്ചത്. ആർട്ടിയസ് ഇന്റീരിയർ പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്തു.
ഐസിബിസി സിഇഒ നാദിറ ഹമീദാണ് വെബിനാറിൽ സ്വാഗതം ആശംസിച്ചത്. കാനഡ ഹൈ കമ്മീഷൻ വാണിജ്യ മന്ത്രി ആൻഡ്രൂ സ്മിത് പ്രാഥമിക കാര്യങ്ങൾ പറഞ്ഞു. എഫ്ഐഐ ഇന്ത്യയുടെ ഡയറക്ടർ പ്രണേഷ് ചിബ്ബർ ആമുഖം അവതരിപ്പിച്ചു. വ്യവസായിയും നവരചന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എൻവയോൺമെന്റൽ ഡിസൈൻ ആൻഡ് ആർക്കിടെക്ക്ച്ചർ മുൻ ഡീനുമായ പ്രൊഫ. ഗുരുദേവ് സിങായിരുന്നു ക്യൂറേറ്ററും മോഡറേറ്ററും. ആർക്കിടെക്ക്ച്ചർ രംഗത്ത് 40 വർഷത്തെ പരിചയമുള്ള ഗുരുദേവ് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ ആർക്കിടെക്റ്റുകളായ അയ്യർ ആൻഡ് മഹേഷിലെ എൻ. മഹേഷ്, ആകാർ ഡിസൈൻ കൺസൾട്ടന്റ്സിന്റെ ഗുർപ്രീത് സിങ്, മാലിക്ക് ആർക്കിടെക്ക്ച്ചറിലെ കമാൽ മാലിക്ക് തുടങ്ങിയവരുടെ ആവേശകരമായ അവതരണങ്ങളോടു കൂടിയ സെഷനായിരുന്നു വെബിനാറിൽ തുടർന്നു വന്നത്. തടി വാസ്തുവിദ്യയിൽ ഓരോരുത്തരും അവരവരുടേതായ സവിശേഷമായ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ളവരാണ്.
പുനരുജ്ജീവിപ്പിച്ച ‘ഹരിത’ വനത്തിലെ തടികൾ ഉപയോഗിച്ച് ഇന്ത്യയിലെ പരമ്പരാഗത തടി വാസ്തുവിദ്യയെ പുനരുജ്ജീവിപ്പിച്ച പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള എൻ മഹേഷ് കേരളത്തിലെ പൈതൃക വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മനോഹരമായ സൃഷ്ടികൾ അവതരിപ്പിച്ചു. മാറുന്ന കാലത്തെ സാങ്കേതിക വൈദഗ്ധ്യവുമായി ലയിപ്പിച്ചായിരുന്നു അവതരണം. തടി കൊണ്ടുള്ള പ്രീമിയം ഹോട്ടലുകളും റിസോർട്ടുകളും തടി കെട്ടിടങ്ങളുടെ മികച്ച ഉദാഹരണങ്ങളായി അവതരിപ്പിക്കപ്പെട്ടു. രാജസ്ഥാനിലെ അനന്ത സ്പാ ആൻഡ് റിസോർട്ട്, ബേക്കലിലെ ലളിത് റിസോർട്ട് ആൻഡ് സ്പാ, കേരളത്തിലെ സൂരി കുമരകം റിസോർട്ട് ആൻഡ് സ്പാ തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്. കൂടാതെ ആകർഷകമായ മറ്റൊരു ഘടനയും അദേഹം അവതരിപ്പിച്ചു.
തിരുവനന്തപുരത്തെ ‘ബെൽ മ്യൂസിയം’. കനേഡിയൻ ‘ടംഗ് ആൻഡ് ഗ്രൂവ്’ ആണ് കെട്ടിടത്തിന്റെ അകത്തെ സവിശേഷത. ഇന്ത്യയിൽ ലഭ്യമായ കനേഡിയൻ വൂഡ് ഇനങ്ങളിൽ ഒന്നായ വെസ്റ്റേൺ ഹെംലോക്കുകൊണ്ടുള്ളതാണ് പാനലിങ്.
തുടർന്ന്, ഗുർപ്രീത് സിങ് ഒട്ടേറെ അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള സംരംഭമായ റോയൽ അക്കാദമി ഓഫ് ഭൂട്ടാൻ, കൂർഗിലെ വേൾഡ് സ്കൂൾ ഓഫ് എൻവയൺമെന്റിനു വേണ്ടിയുള്ള വലിയ ഡൈനിങ് ഹാൾ പോലുള്ള പ്രൊജക്റ്റുകൾ അവതരിപ്പിച്ചു.
കമാൽ മാലിക്കിന്റേതായിരുന്നു അവസാന അവതരണം. പ്രകൃതിയോടുള്ള സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ അവതരണത്തിൽ നിറഞ്ഞത്. വാസ്തുവിദ്യയെ ‘ഇക്കോളജി’, ‘സ്പിരിറ്റ്’ എന്നിവയുടെ സമന്വയമായി അദ്ദേഹം നിർവചിച്ചു. ‘ഇക്കോളജി’ എന്നത് രൂപകൽപ്പനയ്ക്കുള്ള തടസമില്ലാത്തതും സംയോജിതവുമായ സമീപനത്തെ സൂചിപ്പിക്കുന്നു, ‘സ്പിരിറ്റ്’ സന്തുലിതാവസ്ഥ, ധാരണ, സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. ലോണാവാലയിലെ മോർഗിരിയിലും ആലിബാഗിലുമുള്ള ആഡംബര റിസോർട്ടുകൾ അദേഹത്തിന്റെ സൃഷ്ടികളിൽപ്പെടുന്നു. സമകാലിക വാസ്തുവിദ്യാ ഘടകങ്ങളുമായി പ്രകൃതി എങ്ങനെ യോജിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രൊഫ.ഗുരുദേവ് ക്യൂറേറ്ററും മോഡറേറ്ററുമായ പ്ലാറ്റ്ഫോമിൽ വാസ്തുവിദ്യയിലെ മൂന്നു പ്രമുഖർ പാനലിസ്റ്റുകളായി വന്നതിൽ കനേഡിയൻ വൂഡ്സിന് സന്തോഷമുണ്ടെന്നും അവരുടെ അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവയ്ക്കുന്നത് കേൾക്കാനും കാണാനും സാധിച്ചത് വലിയൊരു അനുഭവമായെന്നും എഫ്ഐഐയുടെ രാജ്യത്തെ ഡയറക്ടർ പ്രണേഷ് ചിബ്ബർ പറഞ്ഞു.
Discussion about this post