അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യുഎഇയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റാസല്‍ഖൈമ: അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യുഎഇയില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ച മറ്റൊരാള്‍.

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റാസല്‍ഖൈമയിലെ ജസീറയിലെ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി ട്രക്കിന്റെ ടയര്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശി സംഭവ സ്ഥലത്തുവെച്ചും നിസാര്‍ ആശുപത്രിയില്‍വെച്ചമുമാണ് മരിച്ചത്.

വിസ ക്യാന്‍സല്‍ ചെയ്ത് അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു നിസാര്‍. ഭാര്യ: ഷീജ, പിതാവ്: ഹമീദ് കുട്ടി, മാതാവ്: ഖദീജ ബീവി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.

Exit mobile version