റിയാദ്: കൊവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മലയാളി യുവാവ് സൗദിയിൽ മരിച്ചു. സൗദി അറേബ്യയിലെ ഉനൈസയിൽ പച്ചക്കറി വിതരണ കമ്പനിയിൽ ജോലി ചെയ്തിരുന്ന കുഞ്ഞിമരക്കാരകത്ത് ഷമീർ (38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയാണ്.
13 വർഷമായി സൗദി പ്രവാസിയാണ് ഷമീർ. അലിപ്പു-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഹാഫി, ഹിസു.
മരണവിവരമറിഞ്ഞ് സൗദി ദമ്മാമിലുള്ള സഹോദരൻ ഷംസു ഉനൈസയിൽ എത്തിയിട്ടുണ്ട്. ഖബറടക്കം ഉനൈസയിൽ തന്നെ നടത്താനാണ് തീരുമാനം. ഖബറടക്ക നടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെഎംസിസി നേതൃത്വം നൽകുന്നു.
Discussion about this post