ദുബായ്: ഗള്‍ഫില്‍ പുതുതായി ഏഴായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം 70 പേരാണ് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 2764 ആയി ആയി ഉയര്‍ന്നു. 70 ല്‍ 49 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സൗദിയിലാണ്.
വൈറസ് ബാധമൂലം ഒമാനില്‍ ഒമ്പത് പേരും ബഹ്റൈനില്‍ അഞ്ചുപേരും കുവൈറ്റില്‍ നാലും ഖത്തറില്‍ രണ്ടും യുഎഇയില്‍ ഒരാളുമാണ് മരിച്ചത്. അതേസമയം പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ പകുതിയും സൗദിയിലാണ്. ഇവിടെ പുതുതായി 3402 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഖത്തറില്‍ 915 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണം 1124 ആണ്. കുവൈറ്റില്‍ 745പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഖത്തറിലും കുവൈറ്റിലും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിലായി. ഖകഴിഞ്ഞ ദിവസം മുതല്‍ ഖത്തറില്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ ജോലിക്കെത്തി. കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.