റിയാദ്: സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി രാജാവ് ആശുപത്രിയില്‍ കഴിയുകയാണെന്നും റോയല്‍ കോര്‍ട്ട് അഅറിയിച്ചു.
രണ്ട് ദിവസം മുമ്പ് പിത്ത സഞ്ചിയിലെ അണുബാധയെ തുടര്‍ന്നാണ് സല്മാന് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പഴുപ്പിനെ തുടര്‍ന്ന് പിത്താശയം നീക്കം ചെയ്തു.
റിയാദിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.
ചികിത്സയുടെ ഭാഗമായി അദ്ദേഹം ആശുപത്രിയില്‍ തുടരും. സല്മാന് രാജാവിനെ ആശുപത്രിയിലേക്ക് മാറ്റിയതോടെ അദ്ദേഹവുമായി നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ മാറ്റിയിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും അദ്ദേഹം അധ്യക്ഷത വഹിച്ചിരുന്നു. ആശുപത്രിയില്‍ ഒരുക്കിയ ഓഫീസില്‍ നിന്നായിരുന്നു ഇത്. യോഗത്തില്‍ ഹജ് ഒരുക്കങ്ങളും കോവിഡ് പശ്ചാത്തവും മന്ത്രിസഭാ യോഗം വിലയിരുത്തി. വിവിധ രാഷ്ട്രതലവന്മാര് അദ്ദേഹത്തിന് ആരോഗ്യ സൗഖ്യം നേര്‍ന്നിട്ടുണ്ട്.
Discussion about this post