ഒമാന്‍: കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചു. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ടുവരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നടന്ന സുപ്രിംകമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.
രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങള്‍ക്കും രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളും കടകളും രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ബലിപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍, പെരുന്നാള്‍ വിപണികള്‍, പെരുന്നാള്‍ ദിനത്തിലെ ഗൃഹ സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന സുപ്രിംകമ്മിറ്റി യോഗം തീരുമാനിച്ചു.
രാജ്യത്ത് നിലവില്‍ 70000ത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 337 പേര്‍ ഇതുവരെ മരിച്ചു. ഇന്ന് മാത്രം 11 പേരാണ് മരിച്ചത്. ഇന്ന് 1487 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post