റിയാദ്: സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ് രാജാവിനെ (84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സൗദി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2015 മുതല്‍ രാജ്യം ഭരിക്കുന്നത് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് രാജാവാണ്.
Discussion about this post