മസ്കത്ത്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിലെ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴ 100 റിയാലായി വര്‍ധിപ്പിച്ചു. പിഴത്തുക
വര്‍ധിപ്പിച്ചുകൊണ്ട് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്റ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന് ബിന്‍ മോഹിഷിന്‍ അല്‍ ശര്‍ഖി ഇന്ന് ഉത്തരവ്പുറപ്പെടുവിച്ചു. നേരത്തെ 20 റിയാലായിരുന്നു പിഴത്തുക.
ഒമാനില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. ഇന്ന് 1157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 933 പേര് ഒമാന്‍ സ്വദേശികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് പത്തു പേരാണ് ഒമാനില്‍ മരിച്ചത്. രാജ്യത്തെ മരണസംഖ്യ 318 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66661 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 44004 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
Discussion about this post