ദോഹ: കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മടങ്ങിയെത്താന്‍ അനുമതി നല്‍കി ഖത്തര്‍. ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങി നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് മടങ്ങാനാവാതെ ഇന്ത്യയില്‍ കഴിയുന്നത്. ഇതില്‍ നല്ലൊരു വിഭാഗം മലയാളികളുമാണ്.
അവധിക്കും മറ്റും നാട്ടിലെത്തിയ ഇവര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിയപ്പോള്‍ നാട്ടില്‍ കുടുങ്ങുകയായിരുന്നു. അതേസമയം, ഇവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാനുള്ള പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നല്‍കിക്കഴിഞ്ഞു.
ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നാട്ടിലെത്തി, കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തറിലേക്ക് മടങ്ങിയെത്തേണ്ടിയിരുന്നവരാണിവര്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, സിദ്‌റ മെഡിസിന്‍, ഖത്തര്‍ റെഡ്ക്രസന്റ്, ഖത്തര്‍ പെട്രോളിയം, അല്‍ അഹ്‌ലി ഹോസ്പിറ്റല്‍, തുടങ്ങി സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണിവര്‍.
നിലവില്‍ ഖത്തര്‍ രാജ്യാന്തരവിമാനങ്ങളെ അനുവദിക്കുന്നില്ല. അതേസമയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ തങ്ങളുടെ ജീവനക്കാരോട് നാട്ടിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളമേതാണെന്നതടക്കമുള്ള വിവരങ്ങളും ആരാഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലയാളികളടക്കമുള്ള കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുതി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി ഖത്തറിലേക്ക് ഇന്‍ഡിഗോ പ്രത്യേക സര്‍വീസ് നടത്തുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നത്. എന്നാല്‍ എന്നാണ് മടങ്ങാനാവുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
Discussion about this post