ദുബായ്: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെ യാണ് പുതിയ കാലപരിതി. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഭരണകൂടം ഇങ്ങനൊരു തീരുമാനം എടുത്തത്. പൊതുമാപ്പിലൂടെ താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം ഉണ്ടാകും.
നേരത്തെ ഒരു തവണ പൊതുമാപ്പ് നീട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ്. ആഗസ്റ്റില്‍ ആരംഭിച്ചതാണ് പൊതുമാപ്പ്. ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നതോടെ 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതാണ്. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാവുന്നതാണ്.
പൊതുമാപ്പിന്റെ കാലാവധി നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ആഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം.
Discussion about this post