കൊവിഡ് 19; ബഹ്‌റൈനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 482 പേര്‍ക്ക്, ആറ് മരണം

മനാമ: ബഹ്‌റൈനില്‍ പുതുതായി 482 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 260 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആറ് പേര്‍ക്ക് യാത്രകളിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 35,560 ആയി ഉയര്‍ന്നു.

ആറ് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 117 ആയി ഉയര്‍ന്നു. അതേസമയം 567 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 30,320 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 48 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version