കൊവിഡ് 19; യുഎഇയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 401 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

അബുദാബി: യുഎഇയില്‍ പുതുതായി 401 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇയില്‍ ഇതുവരെ 54,854 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് അര ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയപ്പോഴാണ് പുതിയ 401 കൊവിഡ് രോഗികളെക്കൂടി കണ്ടെത്തിയതെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അതേസമയം 492 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

വൈറസ് ബാധമൂലം രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 333 ആയി ഉയര്‍ന്നു. നിലവില്‍ 9,381 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 45,140 പേര്‍ സുഖം പ്രാപിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version