റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം ഒരു മലയാളി കൂടി സൗദിയില്‍ മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ സ്വദേശി അരീക്കുളങ്ങര അഷ്‌റഫ് ആണ് ജിദ്ദയില്‍ മരിച്ചത്. 42 വയസായിരുന്നു.
ജിദ്ദയിലെ ബനീ മാലിക്കില്‍ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം. ഭാര്യ: ഹാജറ, മക്കള്‍: അനസ് മാലിക്ക് (18), അന്‍ഷിദ (14), അര്‍ഷദ് (ഏഴ്). മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കുന്ന കെഎംസിസി വെല്‍ഫയര്‍ വിങ് നേതാവ് ജലീല്‍ ഒഴുകൂര്‍ അറിയിച്ചത്.