ഹായില്‍: കൊവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു. തില്ലങ്കേരി പുള്ളി പൊയില്‍ സ്വദേശി ആറളം കളരിക്കാട് അനീസ് മന്‍സിലില്‍ കേളോത്ത് കാസിം (52) ആണ് വൈറസ് ബാധയെ തുടര്‍ന്ന് സൗദി അറേബ്യ ഹായിലില്‍ മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശേഷം വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലമായി സൗദി അറേബ്യ ഹയില്‍ ജോലി ചെയ്തു വരുന്നു കാസിം. കുടുംബസമേതം ഹായിലില്‍ ആണ് താമസം.
ഭാര്യ: സുഹറ മംഗലോടന്‍, മക്കള്‍: അനീറ, സുനീറ, അനീസ് മരുമക്കള്‍: ജലീല്‍, റിയാസ്, സഹോദരങ്ങള്‍: ഉച്ചൂട്ടി, ഹംസ, ഹമീദ്, സുബൈദ, സഫിയ, റുഖിയ, ബീവി, നസീമ, പരേതനായ മമ്മദ്.