റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് പ്രവാസലോകത്ത് മൂന്ന് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം. തോമസ് ജോണ്‍, പ്രേമരാജന്‍, നജീബ് മച്ചിങ്ങല്‍ എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മൂന്നുപേരും മരിച്ചത്.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മരിച്ച കുന്നുവിള തോമസ് ജോണ്‍. കോവിഡ് ബാധിച്ച് ജിദ്ദയില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെയാണ് തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
മൂന്ന് ആഴ്ചയായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടെയാണ് രോഗംമൂര്‍ച്ഛിച്ച് മരണം സംഭവിച്ചത്. തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജന്‍ കോവിഡ് ബാധിച്ച് സൗദി ജുബൈലിലാണ് മരിച്ചത്.
65 വയസ്സായിരുന്നു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മലപ്പുറം കോട്ടപ്പടി സ്വദേശിയാണ് നജീബ് മച്ചിങ്ങല്‍. റിയാദില്‍ വെച്ചാണ് ഇദ്ദേഹം വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 305 ആയി.
Discussion about this post