കൊവിഡ് 19; ഗള്‍ഫില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6841 പേര്‍ക്ക്, ഇന്നലെ മാത്രം മരിച്ചത് 62 പേര്‍

ദുബായ്: ഗള്‍ഫില്‍ പുതുതായി 6841 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. വൈറസ് ബാധമൂലം ഇന്നലെ 62 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3176 ആയി ഉയര്‍ന്നു.

വൈറസ് ബാധമൂലം സൗദി അറേബ്യയില്‍ 49 പേരാണ് മരിച്ചത്. അതേസമയം രോഗികളുടെ എണ്ണത്തില്‍ സൗദിയില്‍ കുറവുണ്ട്. ഇന്നലെ 3392 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ ആറുപേരും കുവൈത്തില്‍ നാല് പേരും യുഎഇയില്‍ രണ്ടും ഖത്തറില്‍ ഒരാളുമാണ് വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം ഇളവുകള്‍ പ്രാബല്യത്തിലായതോടെ ഖത്തര്‍ ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി വീണ്ടും വഷളാവുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version