കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. റിയാദ്, കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം കോട്ടപ്പടി സ്വദേശി നജീബ് മച്ചിങ്ങലാണ് റിയാദില്‍ മരിച്ചത്. 50 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി റിയാദില്‍ സെയില്‍സ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

തൃശ്ശൂര്‍ വടക്കേകാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജനാണ് ജുബൈലില്‍ മരിച്ചത്. 65 വയസായിരുന്നു. 36 വര്‍ഷമായി ജുബൈലിലുള്ള ഇദ്ദേഹം ബിസിനസ് സാമൂഹ്യ രംഗത്ത് സുപരിചിതനാണ്. താമസ വിസയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം വിസിറ്റിംഗ് വിസയില്‍ വീണ്ടും എത്തിയതായിരുന്നു. ഇതോടെ വൈറസ് ബാധമൂലം സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 103 ആയി ഉയര്‍ന്നു.

Exit mobile version