കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ മണലൂര്‍ സ്വദേശി പുത്തന്‍കുളം പള്ളിക്കുന്നത്ത് വര്‍ഗീസാണ് മരിച്ചത്. 61 വയസായിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വരാനായില്ല.

ഖമീസ് മുശൈത്തില്‍ ഒരു ജ്വല്ലറിയില്‍ സെയില്‍സ്മാനായിരുന്നു ഇദ്ദേഹം. മൃതദേഹം ഖമീസ് മുശൈത്തില്‍ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കള്‍: നൊയല്‍, അല്‍ക്ക.

അതേസമയം സൗദിയില്‍ പുതുതായി 3580 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 209509 ആയി ഉയര്‍ന്നു. 1916 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version