കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം, മലയാളിക്ക് ഒമാനില്‍ ദാരുണാന്ത്യം

മസ്‌കറ്റ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി പ്രവാസലോകത്ത് ദാരുണാന്ത്യം. ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീനാണ് ഒമാനില്‍ മരിച്ചത്. അമ്പത് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന് ജൂണ്‍ 24നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്. സ്ഥിതി ഗുരുതരമായതോടെ 27ന് ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അല്‍ ഗൂബ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെ അല്‍ഖുവൈറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കം.

Exit mobile version