റിയാദ്: സൗദിയില്‍ വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കും. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഇളവുകളുടെ ഭാഗമായാണ് നടപടി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാനം രാജ്യത്തെ അറിയിച്ചത്.
രാജ്യത്ത് വിവിധ വിസകളില്‍ വന്നവരുടെ വിസ കാലാവധിയും ഫൈനല്‍ എക്‌സിറ്റ് വിസയുള്ളവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള കാലാവധിയും മൂന്നുമാസത്തേക്ക് നീട്ടി നല്‍കും. ഇത്തരത്തില്‍ നീട്ടി നല്‍കുന്ന കാലാവധിയുടെ ഫീസുകള്‍ സര്‍ക്കാര്‍ വഹിക്കും.
വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ വെക്കേഷന് പോയി മടങ്ങി വരാനാകാതെ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും തീരാനിരിക്കുന്നവര്‍ക്കും മൂന്ന് മാസത്തേക്ക് കൂടി ഇഖാമ സൗജന്യമായി ഓട്ടോമാറ്റിക്കായി നീട്ടി നല്‍കി.
നാട്ടില്‍ പോയി റീ എന്‍ട്രി കാലാവധി കഴിഞ്ഞവരുടെ റീഎന്‍ട്രി ഓട്ടോമാറ്റിക്കായി നീട്ടി നല്‍കി. റീ എന്‍ട്രി അടിച്ച് നാട്ടില്‍ പോകാന്‍ കഴിയാതിരുന്നവരുടെ റീ എന്‍ട്രി കാലാവധിയും നീട്ടും.
സന്ദര്‍ശന വിസയിലെത്തി വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം സൗദിയില്‍ കുടുങ്ങിയ എല്ലാ സന്ദര്‍ശന വിസക്കാര്‍ക്കും മൂന്ന് മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നല്‍കും.
സൗദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും ആശ്വാസമാകുന്നതാണ് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. വരും ദിവസങ്ങളിലാകും ഓട്ടോമാറ്റിക്കായി കാലാവധി നീട്ടി ലഭിക്കുക. ഇതിനായി ജവാസാത്തില്‍ പോകേണ്ടതില്ല.
Discussion about this post