റിയാദ്: ഹൃദയാഘാതം മൂലം മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം. കൊല്ലം പരവൂര്‍ നെടുങ്ങോലം സ്വദേശി ശ്രേയസ് ഭവനില്‍ സുരേഷ് ബാബു ആണ് മരിച്ചത്. റിയാദില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഹൃദയാഘാതം സംഭവിച്ചത്.
അമ്പത്തിയാറ് വയസ്സായിരുന്നു. കുറച്ചുനാളുകളായി അസുഖ ബാധിതനായി റിയാദിലെ ഫൈസല്‍ ബിന്‍ അബ്ദുറഹ്മാന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുരേഷ് ബാബു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ജീവന് രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങളായി റിയാദില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഭാര്യ: അംബിക. മക്കള്‍: അമല്‍ സുരേഷ്, അലീന സുരേഷ്. ശിഫ വെല്‍ഫെയര്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
Discussion about this post