ദുബായ്; വീണ്ടും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഇടപാട് ചാര്‍ജ് ഇല്ലാതെ പണം അയ്ക്കാന്‍ അവസരം ഒരുക്കിയാണ് ലുലു എകസ്‌ചേഞ്ച് രംഗത്തെത്തിയത്. യുഎഇയിലെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാക്കും നഴ്സുമാര്‍ക്കുമാണ് ഈ സൗജന്യ സേവനം ഉറപ്പാക്കിയിരുന്നത്.
കൊവിഡിനെതിരേ പോരാട്ടം നടത്തിയവര്‍ക്കുള്ള ആദരവ് കൂടിയായിട്ടാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പ്രതികരിച്ചു. ഒരിക്കല്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ലുലു മണി ആപ്പ് വഴിയും പണം അയയ്ക്കാം.
യുഎഇയിലെ ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ശാഖയില്‍ എമിറേറ്റ്സ് ഐഡിയും ഹോസ്പിറ്റല്‍ ഐഡി കാര്‍ഡും കാണിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജിസിസി മേഖലയില്‍ കൊവിഡ് കാലത്ത് 24 ലക്ഷം പേര്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തതിന്റെ തുടര്‍ച്ചയാണ് ഈ നടപടിയെന്നും അദ്ദേഹം പറയുന്നു.
Discussion about this post