റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി നദീര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാല്‍ റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പതിനഞ്ച് വര്‍ഷമായി സൗദിയിലുള്ള നദീര്‍ രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. പിതാവ്: പരേതനായ കുഞ്ഞു മൊയ്തീന് കുഞ്ഞു. മാതാവ്: ഫാത്തിമ കുഞ്ഞു. ഭാര്യ: ജുമൈലത്ത്. മക്കള്‍: ആമീന്‍, ഹാസിം
അതേസമയം സൗദിയില്‍ പുതുതായി 3383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 197608 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1752 ആയി ഉയര്‍ന്നു.
Discussion about this post