മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി; റിയാദില്‍ പ്രവാസി മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി, 50,000 രൂപ പിഴയ്ക്ക് പുറമെ എട്ട് മണിക്കൂര്‍ ജയില്‍ ശിക്ഷ

റിയാദ്: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ പ്രവാസി മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി. എട്ട് മണിക്കൂര്‍ ജയില്‍ ശിക്ഷയും ഒപ്പം 50,000 രൂപ പിഴയുമാണ് നല്‍കിയ ശിക്തഷ. ലഘുഭക്ഷണശാലയില്‍ നിന്ന് ചായവാങ്ങാന്‍ കാറില്‍ നിന്ന് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുകയായിരുന്നു. ജോലിയുടെ ഭാഗമായി ദമ്മാമില്‍ നിന്ന് റിയാദില്‍ എത്തിയ എറണാകുളം സ്വദേശിക്കാണ് ശിക്ഷ കിട്ടിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇദ്ദേഹം ദമ്മാമില്‍ നിന്ന് റിയാദിലേക്ക് കാറോടിച്ച് പോയത്. ഉറക്ക ക്ഷീണമുണ്ടായിരുന്നതിനാല്‍ റിയാദിലെ ഉലയായില്‍ ഒരിടത്ത് വണ്ടി നിര്‍ത്തി ഒരു ലഘുഭക്ഷണശാലയില്‍ നിന്ന് ചായയും സാന്റ്‌വിച്ചും വാങ്ങാന്‍ മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുകയായിരുന്നു.

അതുവരെ ധരിച്ചിരുന്ന മാസ്‌ക് കാറില്‍ ഊരിവെച്ച് രേഖകളടങ്ങുന്ന പഴ്‌സും വാഹനത്തില്‍ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിലേക്ക് എത്തിയത്. അല്‍പസമയത്തിനുള്ളില്‍ പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എത്തുകയും മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. മാസ്‌കും ഇഖാമയും വാഹനത്തിലാണെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ കൂട്ടാക്കിയില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയത് കുറ്റകരമാണെന്നായിരുന്നു പോലീസിന്റെ മറുപടി.

Exit mobile version