കൊവിഡ് 19; കുവൈറ്റില്‍ പുതുതായി 671 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 46195 ആയി, മരണസംഖ്യ 354 ആയി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതുതായി 671 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 46195 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 354 ആയി ഉയര്‍ന്നു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 435 പേര്‍ കുവൈറ്റ് പൗരന്മാരാണ്. അതേസമയം 717 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 37030 ആയി ഉയര്‍ന്നു.

നിലവില്‍ 8811 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 139 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 4045 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയെന്നും രാജ്യത്ത് ഇതുവരെ 3,86887 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.

Exit mobile version