ദമാം: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ദമാമിലാണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍, ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പിഎസ് രാജീവ് എന്നിവരാണ് വൈറസ് ബാധമൂലം മരിച്ചത്.
ഇതോടെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 280 ആയി ഉയര്‍ന്നു. അതേസമയം സൗദിയില്‍ വൈറസ് ബാധമൂലം 50 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 1,649 ആയി ഉയര്‍ന്നു. പുതുതായി 4387 പേര്‍ക്കാണ് രോഗംം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,90,823 ആയി ഉയര്‍ന്നു.